പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സാഹിത്യസമ്മേളനം 23ന്
1480795
Thursday, November 21, 2024 6:45 AM IST
പാലാ: സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്ന കലാസാംസ്കാരിക പരിപാടികള്‍ക്ക് സാഹിത്യ സമ്മേളനത്തോടെ തുടക്കമാകും.
പാലാ സൗഹൃദ സമിതിയുടെയും കോളജ് അലുംമ്നി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ 23ന് ഉച്ചകഴിഞ്ഞ് 2.30ന് ബി ബ്ലോക്കിലെ സെന്റ് ജോസഫ് ഹാളിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. അലുംമ്നി അസോസിയേഷന് സെക്രട്ടറി ഡോ.സാബു ഡി മാത്യു സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യും. സൗഹൃദയ സമിതി അധ്യക്ഷന്‍ രവി പുലിയന്നൂര്‍ അധ്യക്ഷത വഹിക്കും.
നിരൂപകന് ഡോ. എസ്.എസ്. ശ്രീകുമാര്‍, ഡോ. പി.വി. ജയിംസ്, മലയാള വിഭാഗം തലവന്‍ പ്രഫ. സോജന് പുല്ലാട്ട്, കേരള സര്‍ക്കാര്‍ ഭാഷാ നിര്‍ദേശകസമിതി അംഗം ചാക്കോ സി. പൊരിയത്ത്, അസോസിയേഷന് പ്രസിഡന്റ് ഡിജോ കാപ്പന്, രവി പാലാ, ബി. കേരളവര്‍മ, സെബാസ്റ്റ്യന്‍ വട്ടമറ്റം, ശ്രീകുമാര്‍ കരിയാട്, ജോസ് മംഗലശേരി, പി.എസ്. മധുസൂദനന്, ജോണി ജെ. പ്ലാത്തോട്ടം, ഡി. ശ്രീദേവി, എന്‍. രാജേന്ദ്രന്, വി.എം. അബ്ദുള്ളാഹാന്, വി.സി. തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും.
ഓടക്കുഴല്‍ പുരസ്കാരം ജേതാവ് പി.എന്‍. ഗോപീകൃഷ്ണനെ ആദരിക്കും. കോളജ് പൂര്‍വ വിദ്യാര്‍ഥി ജീജോ തച്ചന് രചിച്ച മരണവീട്ടിലെ കവര്‍ച്ച എന്ന കവിതാ സമാഹാരം പി.എന്‍. ഗോപികൃഷ്ണന് പ്രകാശനം ചെയ്യും. പത്രസമ്മേളനത്തില്‍ സാബു ഡി മാത്യു, രവി പുലിയന്നൂര്‍, പ്രഫ. സോജന് പുല്ലാട്ട്, പി.എസ്. മധുസൂദനന്, ജീജോ തച്ചന് തുടങ്ങിയവര്‍ പങ്കെടുത്തു.