മുനമ്പത്തെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പിതൃവേദി ചേര്‍പ്പുങ്കല്‍ മേഖലാ കമ്മിറ്റി
1480801
Thursday, November 21, 2024 6:45 AM IST
ചേര്‍പ്പുങ്കല്‍: വഖഫിന്റെ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പത്തെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പിതൃവേദി ചേര്‍പ്പുങ്കല്‍ മേഖലാ കമ്മിറ്റി. ചേര്‍പ്പങ്കല്‍ പള്ളിമേടയില്‍ കൂടിയ യോഗത്തില്‍ ഫൊറോന വികാരിയും മേഖലാ ഡയറക്ടറുമായ ഫാ. ജോസഫ് പാനമ്പുഴ മുഖ്യസന്ദേശം നല്കി. പിതൃവേദി രൂപതാ സെക്രട്ടറി ടോമി തുരുത്തിക്കര അധ്യക്ഷത വഹിച്ചു.
ചേര്‍പ്പുങ്കല്‍ മേഖലാ പ്രസിഡന്റ് സിബി ചെരുവില്‍പുരയിടം, ജോയ് മണിയങ്ങാട്ട്, ജോസ് തേവര്‍കുന്നേല്‍, ബില്‍ബി വരയന്കുന്നേല്, വിജുമോന് മണലുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.