ഞായറാഴ്ചകളില്‍ ക്യാമ്പ് നടത്താനുള്ള തീരുമാനം പിന്‍വലിക്കണം: ടീച്ചേഴ്സ് ഗില്‍ഡ്
1480798
Thursday, November 21, 2024 6:45 AM IST
പാലാ: ഡിസംബര്‍ ഒന്ന്, എട്ട് എന്നീ ഞായറാഴ്ചകളില്‍ ഉപജില്ലാ ലിറ്റില്‍ കൈറ്റ്സ് ക്യാമ്പ് നടത്താനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ടീച്ചേഴ്സ് ഗില്‍ഡ് പാലാ രൂപതാ കമ്മിറ്റി ആവശ്യപ്പെട്ടു.
ക്രൈസ്തവര്‍ പരിപാവനമായി ആചരിക്കുന്ന ഞായറാഴ്ചകളില്‍ വിദ്യാര്‍ഥികളുടെ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത് ക്രൈസ്തവരെ ആക്ഷേപിക്കുന്നതിനു തുല്യമാണ്. പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയാണ് ലിറ്റില്‍ കൈറ്റ്സ് ക്ലബ്.
ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ട്. ഇത്രയും പ്രധാനപ്പെട്ട ഒരു ക്യാമ്പ് ഞായറാഴ്ച നടത്തി കുട്ടികളെ കുരുക്കിലാക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
പാലാ കോര്‍പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സി സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോര്‍ജ് വരകുകാലാപറമ്പില്‍, പ്രസിഡന്റ് ജോബി കുളത്തറ, സെക്രട്ടറി ഷിനു ആനത്താരക്കല്‍, സംസ്ഥാന സമിതി അംഗം ആമോദ് മാത്യു, ജോബെറ്റ് തോമസ്, പി.ഐ. ബെന്നിച്ചന്, സിബി തോട്ടക്കര, ചാള്‍സ് തച്ചങ്കരി, ജോജി വട്ടപ്പലം എന്നിവര്‍ പ്രസംഗിച്ചു.