ച​ങ്ങ​നാ​ശേ​രി: എ​സി റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​യി​ല്‍ ഉ​ള്‍പ്പെ​ട്ട പ​ള്ളാ​ത്തു​രു​ത്തി പാ​ല​ത്തി​ന്‍റെ സ്പാ​നി​ന്‍റെ ഗ​ര്‍ഡ​ര്‍ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി നാ​ളെ രാ​ത്രി ഒ​മ്പ​തു​മു​ത​ല്‍ 23ന് ​രാ​വി​ലെ ഏ​ഴു​വ​രെ ഈ ​ഭാ​ഗ​ത്ത് ഗ​താ​ഗ​തം നി​രോ​ധി​ക്കു​ന്ന​താ​ണ്.

ഈ ​സ​മ​യ​ത്ത് ഭാ​ഗ​ത്തു​കൂ​ടി ക​ട​ന്നു​പോ​കാ​നു​ള്ള എ​ല്ലാ വാ​ഹ​ന​ങ്ങ​ളും (എ​മ​ര്‍ജ​ന്‍സി വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ) ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പൂ​പ്പ​ള്ളി-​ച​മ്പ​ക്കു​ളം-​എ​സ്എ​ന്‍ ക​വ​ല വ​ഴി ആ​ല​പ്പു​ഴ​യ്ക്കും ആ​ല​പ്പു​ഴ ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ എ​സ്എ​ന്‍ ക​വ​ല -ച​മ്പ​ക്കു​ളം വ​ഴി പൂ​പ്പ​ള്ളി​ക്കോ അ​മ്പ​ല​പ്പു​ഴ -തി​രു​വ​ല്ല റോ​ഡ് വ​ഴി​യോ പോ​കേ​ണ്ട​താ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.