പൊ​ൻ​കു​ന്നം: മ​രു​ന്നു​വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ബൈ​ക്കി​ലെത്തി​യ യു​വാ​വ് മെ​ഡി​ക്ക​ൽ ഷോ​പ്പ് ഉ​ട​മ​യാ​യ സ്ത്രീ​യു​ടെ മാ​ല പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ട്ടു. ചേ​ർ​പ്പ​ത്തു​ക​വ​ല സെ​ന്‍റ് ജോ​സ​ഫ്‌​സ് മെ​ഡി​ക്ക​ൽ​സ് ഉ​ട​മ ക​ല്ലൂ​ർ നി​ബി റോ​സി​ന്‍റെ ഒ​രു​പ​വ​ൻ തൂ​ക്ക​മു​ള്ള മാ​ല​യാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ന്പ​തി​ന് ന​ഷ്ട​പ്പെ​ട്ട​ത്. ക​ല്ലൂ​ർ വി​നോ​ദി​ന്‍റെ ഭാ​ര്യ​യാ​ണ് നി​ബി. ക​ട​യു​ടെ മു​ന്പി​ൽ ബൈ​ക്ക് നി​ർ​ത്തി ഹെ​ൽ​മെ​റ്റ് ധ​രി​ച്ചാ​ണ് യു​വാ​വ് ക​ട​യി​ലെ​ത്തി​യ​ത്.

മ​രു​ന്നു​ക​ൾ വാ​ങ്ങി​യ​തി​നുശേ​ഷം ഇ​യാ​ൾ പെ​ട്ടെ​ന്ന് മാ​ല പൊ​ട്ടി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്ക് എ​ൻ​ജി​ൻ ഓ​ഫ് ചെ​യ്യാ​തെ​യാ​ണ് നി​ർ​ത്തി​യി​രു​ന്ന​ത്. ന​മ്പ​ർ പ്ലേ​റ്റു​ക​ൾ മ​റ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. പൊ​ൻ​കു​ന്നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.