പുതിയ വാര്‍ഡ് വിഭജനം: ഞീഴൂര്‍, മുളക്കുളം, മാഞ്ഞൂര്‍ പഞ്ചായത്തുകളിൽ വാർഡുകൾ കൂടും
1480916
Thursday, November 21, 2024 8:14 AM IST
കടുത്തുരുത്തി: പുതിയ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ടു കരട് റിപ്പോര്‍ട്ടിൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാനുള്ള സമയം നൽകിയിട്ടുണ്ടെങ്കിലും പഞ്ചായത്തുതലങ്ങളിൽ വാർഡുകൾ വർധിക്കും. ഞീഴൂര്‍, മുളക്കുളം, മാഞ്ഞൂര്‍ പഞ്ചായത്തുകളിൽ മാറ്റങ്ങൾ ഉണ്ടാകും. ഞീഴൂര്‍ പഞ്ചായത്തില്‍ നിലവില്‍ 14 വാര്‍ഡുകളാണുള്ളത്. അത് 15 ആയി വര്‍ധിപ്പിക്കാനാണ് നീക്കം.
എട്ട്, ഒമ്പത്, 11 വാര്‍ഡുകളുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു പുതിയതായി പിഎച്ച്സി എന്ന പേരില്‍ 11-ാം വാര്‍ഡ് നിലവില്‍ വരും. ഒന്ന്, മൂന്ന്, അഞ്ച്, എട്ട്, ഒമ്പത്, 10, 11 എന്നീ വാര്‍ഡുകളുടെ അതിര്‍ത്തികളും പുനര്‍നിശ്ചയിച്ചിട്ടുണ്ട്. മാഞ്ഞൂരില്‍ നിലവില്‍ 18 വാര്‍ഡുകളാണുണ്ടായിരുന്നത്. വിജ്ഞാപനപ്രകാരം 19 ആയി വര്‍ധിച്ചു. എട്ട്, ഒമ്പത്, 10 വാര്‍ഡുകളുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പുതിയതായി ഒമ്പതാം വാര്‍ഡ് നിലവില്‍ വരും. കോതനല്ലൂര്‍ ടൗണ്‍ എന്നാണ് പുതിയ വാര്‍ഡിന്റെ പേര്. രണ്ട്, മൂന്ന്, ഏഴ്, എട്ട്, ഒമ്പത്, 10, 14, 15, 16, 17 എന്നീ വാര്‍ഡുകളുടെ അതിര്‍ത്തികളിലും മാറ്റം വന്നിട്ടുണ്ട്. മുളക്കുളം പഞ്ചായത്തില്‍ നിലവില്‍ 17 വാര്‍ഡുകളാണുള്ളത്. ഇതു 18 ആയി വര്‍ദ്ധിപ്പിക്കും. അഞ്ച്, 15, 17 വാര്‍ഡുകളുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് പുതിയ വാര്‍ഡ് രൂപീകരിച്ചത്. മനയ്ക്കപ്പടി എന്നാണ് പുതിയ 18 -ാം വാര്‍ഡിന്റെ പേര്.
കാണക്കാരി പഞ്ചായത്തിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് കരട് വിജ്ഞാപനം സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന് പ്രസിദ്ധീകരിച്ചതായി അധികൃതര്‍ അറിയിച്ചു. കരട് വിജ്ഞാപനം സംബന്ധിച്ച വിവരങ്ങള്‍ ഡീലിമിറ്റേഷന്‍ കമ്മീഷന് വെബ്സൈറ്റ്, പഞ്ചായത്ത് ഓഫീസ്, അക്ഷയകേന്ദ്രങ്ങള്‍, റേഷന്‍കടകള്‍, വില്ലേജ് ഓഫീസ്, വായനശാലകള്‍, മറ്റു അനുബന്ധ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളെ സംബന്ധിച്ചു ആക്ഷേപങ്ങളും അഭിപ്രായങ്ങളുമുണ്ടെങ്കില്‍ ഡിസംബര്‍ മൂന്നിന് മുമ്പ് ഡീലിമിറ്റേഷന്‍ കമ്മീഷന് സെക്രട്ടറി മുമ്പാകെയോ, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് മുമ്പാകെയോ നേരിട്ടോ, രജിസ്റ്റര്‍ ചെയ്ത തപാല്‍ മുഖേനയോ നല്‍കണമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.