കോ​​ട്ട​​യം: പു​​ഴ, കാ​​യ​​ല്‍ എ​​ന്നി​​വ​​യോ​​ട് ചേ​​ര്‍​ന്ന് പ​​ക​​ല്‍ മീ​​ന്‍, ആ​​മ പി​​ടി​​ത്തം തൊ​​ഴി​​ലാ​​ക്കി​​യ നാ​​ടോ​​ടി സം​​ഘ​​ങ്ങ​​ളു​​ടെ പ​​ടു​​താ​​ക്കു​​ടി​​ലു​​ക​​ളി​​ല്‍ കു​​റു​​വ മോ​​ഷ്ടാ​​ക്ക​​ളു​​ടെ സാ​​ന്നി​​ധ്യം ഉ​​റ​​പ്പാ​​ണെ​​ന്നു പോ​​ലീ​​സ്. മു​​ന്‍​പ് കേ​ര​ള​ത്തി​ൽ വീ​​ടു​​ക​​വ​​ര്‍​ച്ച ന​​ട​​ത്തി​​യ​​പ്പോ​​ഴൊ​​ക്കെ കു​​റു​​വാ സം​​ഘം ത​​മ്പ​​ടി​​യി​​ച്ചി​​രു​​ന്ന​​ത് പു​​ളി​​ങ്കു​​ന്ന്, അ​​രൂ​​ര്‍, കു​​ണ്ട​​ന്നൂ​​ര്‍, പാ​​ലാ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ജ​​ല​​സ്രോ​​ത​​സു​​ക​​ളോ​​ടു ചേ​​ര്‍​ന്നാ​​ണ്.

മോ​​ഷ​​ണ​​വേ​​ള​​യി​​ല്‍ ഇ​​ര​​യെ നേ​​രി​​ടാ​​ന്‍ വാ​​ള്‍, ക​​ത്തി, വാ​​ക്ക​​ത്തി, പി​​ച്ചാ​​ത്തി, ക​​മ്പി​​പ്പാ​​ര തു​​ട​​ങ്ങി​​യ ആ​​യു​​ധ​​ങ്ങ​​ള്‍ ഇ​​വ​​രു​​ടെ കു​​ടി​​ലു​​ക​​ളി​​ല്‍ കു​​ഴി​​യെ​​ഴു​​ത്താ​​ണ് സൂ​​ക്ഷി​​ക്കു​​ക. ഇ​​വ​​രി​​ല്‍ ഏ​​റെ​​പ്പേ​​രും അ​​ടു​​ത്ത ബ​​ന്ധു​​ക്ക​​ളു​​മാ​​ണ്. വി​​വാ​​ഹം ന​​ട​​ത്താ​​തെ ഒ​​രു​​മി​​ച്ച് പാ​​ര്‍​ക്കു​​ന്ന​​വ​​രാ​​ണ് കൂ​ടു​ത​ലും. ചി​​ല​​ര്‍​ക്ക് ഒ​​ന്നി​​ലേ​​റെ ഭാ​​ര്യ​​മാ​​രു​​മു​​ണ്ട്.

കു​​ട്ട​​വ​​ഞ്ചി​​യി​​ല്‍​പോ​​യി ത​​ട​​വ​​ല വി​​രി​​ച്ച​​ശേ​​ഷം വെ​​ള്ള​​ത്തി​​ല്‍ രാ​​സ​​വ​​സ്തു​​ക്ക​​ള്‍ വി​​ത​​റി മീ​​ന്‍ പി​​ടി​​ച്ചാ​​ണു വ​​ഴി​​യോ​​ര​​ങ്ങ​​ളി​​ല്‍ വി​​ല്‍​പ്പ​​ന. ഇ​​വ​​രി​​ല്‍ ഏ​​റെ​​പ്പേ​​രും പ​​തി​​വാ​​യി മ​​ദ്യ​​പി​​ക്കു​​ന്ന​​വ​​രാ​​ണ്.

പോ​​ക്ക​​റ്റ​​ടി​​ച്ചും മീ​​ന്‍​വി​​റ്റും പ​​ണം കൈ​​യി​​ല്‍ വ​​ന്നാ​​ല്‍ അ​​പ്പോ​​ള്‍​ത​​ന്നെ മ​​ദ്യം വാ​​ങ്ങും. ഇ​​വ​​രു​​ടെ സം​​ഘ​​ത്തി​​ലെ സ്ത്രീ​​ക​​ള്‍ കൈ​​ക്കു​​ഞ്ഞു​​ങ്ങ​​ളു​​മാ​​യി ഭി​​ക്ഷാ​​ട​​നം, ചൂ​​ല്‍​വി​​ല്‍​പ്പന, പോ​​ക്ക​​റ്റ​​ടി എ​​ന്നി​​വ​​യു​​മാ​​യി നാ​​ടു​ചു​​റ്റി വൈ​​കു​​ന്നേ​​രം മ​​ട​​ങ്ങി​​വ​​രും. മു​​ന്‍​പ് ഉ​​ര​​ല്‍​വി​​ല്‍​പ്പ​​ന​​യാ​​യി​​രു​​ന്നു തൊ​​ഴി​​ല്‍. തേ​​നി​​യി​​ല്‍ തേ​​വ​​ര്‍ വി​​ഭാ​​ഗ​​ക്കാ​​രാ​​യ കു​​റു​വ​ക​​ള്‍​ക്ക് പ​​ന ചെ​​ത്തും ക​​ല്ലു​​കൊ​​ത്തു​​മാ​​യി​​രു​​ന്നു മു​​ന്‍​പ് കു​​ല​​ത്തൊ​​ഴി​​ല്‍.

വിവരങ്ങൾ നൽകുന്നത് സ്ത്രീകൾ

പ​ക​ൽ ക​റ​ങ്ങി ന​ട​ന്ന് മോ​​ഷ​​ണ​​ത്തി​​ന് അ​​നു​​യോ​​ജ്യ​​മാ​​യ വീ​​ടു​​ക​​ളു​​ടെ കൃ​​ത്യ​​മാ​​യ വി​​വ​​ര​​ങ്ങ​​ള്‍ ശേ​​ഖ​​രി​​ച്ചാ​​ണ് സ്ത്രീ​​ക​​ളു​​ടെ മ​ട​ങ്ങി വ​​ര​​വ്. മോ​​ഷ​​ണ​​ത്തി​​ന് പ​​റ്റി​​യ വി​വ​ര​ങ്ങ​ൾ കൈ​​മാ​​റു​​ന്ന​​ത് ഇ​വ​രാ​ണ്. കു​​ണ്ട​​ന്നൂ​​രി​​ല്‍ അ​​റ​​സ്റ്റി​​ലാ​​യ കു​​റു​​വ സ​​ന്തോ​​ഷ് സെല്‍​വ​​ത്തി​ന്‍റെ ഭാ​​ര്യ ജ്യോ​​തി രാ​​മ​​പു​​രം, പ​​ള്ളി​​ക്ക​​ത്തോ​​ട് സ്‌​​റ്റേ​​ഷ​​നു​​ക​​ളി​​ല്‍ പോ​​ക്ക​​റ്റ​​ടി കേ​​സി​​ല്‍ പ്ര​​തി​​യാ​​ണ്. ജാ​​മ്യ​​ത്തി​​ല്‍ ഇ​റ​ങ്ങി മു​​ങ്ങി​​യ​​ശേ​​ഷം ജ്യോ​​തി​​യെ​​ക്കു​​റി​​ച്ച് പോ​​ലീ​​സി​​ന് വി​​വ​​ര​​മി​​ല്ല.

പല തവണ പിടിയിലായെങ്കിലും

തേ​​നി ജി​​ല്ല​​യി​​ലെ ബോ​​ഡി​​നാ​​യ്ക്ക​​ന്നൂ​​ര്‍ സ​​ന്ദ​​ന​​മാ​​രി​​യ​​മ്മ​​ന്‍ കോ​​വി​​ലി​​നോ​​ടു ചേ​​ര്‍​ന്ന കോ​​ള​​നി​​യാ​​ണ് കു​​റ​​വാ സം​​ഘ​​ത്തി​​ന്‍റെ ആ​​സ്ഥാ​​ന​​മെ​​ന്ന് പോ​​ലീ​​സ് പ​​റ​​യു​​ന്നു. അടുത്തടുത്ത് മു​​പ്പ​​തി​​ലേ​​റെ വീ​​ടു​​ക​​ള്‍. പു​​രു​​ഷന്മാര്‍​ക്കും സ്ത്രീ​​ക​​ള്‍​ക്കും തൊ​​ഴി​​ല്‍ മോ​​ഷ​​ണം.

പ​​ല​​പ്പോ​​ഴാ​​യി കോ​​ട്ട​​യ​​ത്തു​​നി​​ന്നു​​ള്ള പോ​​ലീ​​സ് സ്‌​​പെ​​ഷ​​ല്‍ ബ്രാ​​ഞ്ച് സം​​ഘം ഈ ​​തെ​​രു​​വി​​ല്‍ ഒ​​ളി​​ച്ചും പാ​​ത്തും കു​​റു​​വാ ത​​ല​​വ​​ന്‍ ക​​റു​​പ്പ​​യ്യ​​ന്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ​​രെ അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു.

പ്രഗൽഭരും സംഘത്തിൽ

മോ​​ഷ്ടി​​ച്ചു കി​​ട്ടു​​ന്ന സ്വ​​ര്‍​ണ​​ത്തി​​ന്‍റെ മാ​​റ്റും നി​​ല​​വാ​​ര​​വും പ​​രി​​ശോ​​ധി​​ക്കാ​​ന്‍ പ​രി​​ച​​യമു​​ള്ള​​വ​​രും ഇ​​തേ സം​​ഘ​​ത്തി​​ലു​​ണ്ട്. സ്വ​​ര്‍​ണം ക​​ഷ്ണ​​ങ്ങ​​ളാ​​ക്കി ഉ​​രു​​ക്കി വി​​ല്‍​ക്കു​​ന്ന​​തി​​നാ​​ല്‍ തൊ​​ണ്ടി ക​​ണ്ടെ​​ടു​​ക്കു​​ക എ​​ളു​​പ്പ​​മ​​ല്ല. വീ​​ടു​​ക​​വ​​ര്‍​ച്ച​​യി​​ലൂ​​ടെ ല​​ക്ഷ​​ങ്ങ​​ള്‍ വ​​രു​​മാ​​ന​​മു​​ള്ള ഇ​​വ​​ര്‍​ക്ക് ജാ​​മ്യം വാ​​ങ്ങി​​ക്കൊ​​ടു​​ക്കാ​​ന്‍ പ​​തി​​വ് അ​​ഭി​​ഭാ​​ഷ​​ക​​രു​​ണ്ട്.

കേ​​ര​​ള​​ത്തി​​ലെ കേ​​സു​​ക​​ളി​​ല്‍ ഏ​​താ​​നും മ​​ല​​യാ​​ളി അ​​ഭി​​ഭാ​​ഷ​​ക​​രും ഇ​​വ​​ര്‍​ക്കു​​വേ​​ണ്ടി കോ​​ട​​തി​​യി​​ലെ​​ത്തു​​ന്ന​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു. തൊ​​ണ്ടി​​മു​​ത​​ലി​​ന്‍റെ അ​​ള​​വ​​നു​​സ​​രി​​ച്ചു​​ള്ള പ​​ണം കോ​​ട​​തി​​യി​​ല്‍ രൊ​​ക്കം കെ​​ട്ടി​​വ​​യ്ക്കാ​​ന്‍ യാ​​തൊ​​രു സാ​​മ്പ​​ത്തി​​ക ക്ലേ​​ശ​​വു​​മി​​ല്ല. ജാ​​മ്യം കി​​ട്ടി​​യാ​​ല്‍ തേ​​നി​​യി​​ലെ​​ത്തി ഇ​​വ​​രു​​ടെ സ്വ​​ന്തം കോ​​വി​​ലി​​ല്‍ പൂ​​ജ​​ക​​ള്‍ ന​​ട​​ത്തു​​ന്ന​​തും പ​​തി​​വാ​​ണ്. മോ​​ഷ​​ണ​​ത്തി​​നു തേ​​നി​​യി​​ല്‍നി​​ന്ന് പു​​റ​​പ്പെ​​ടു​​മ്പോ​​ഴും ശ​​രീ​​ര​​ത്തി​​ല്‍ ച​​ന്ദ​​ന​​വും ചാ​​ര​​വും ക​​രി​​യും പൂ​​ശി​​യു​​ള്ള പൂ​​ജ​​ക​​ള്‍​ക്കും ച​​ട​​ങ്ങു​​ക​​ള്‍​ക്കും മു​​ട​​ക്ക​​മി​​ല്ല.

കേ​​സു​​ക​​ളി​​ല്‍ വി​​ചാ​​ര​​ണ​​യു​​ടെ മു​​ന്നോ​​ടി​​യാ​​യി കോ​​ട​​തി സ​​മ​​ന്‍​സ് പു​​റ​​പ്പെ​​ടു​​വി​​ച്ചാ​​ല്‍ ഇ​​വ​​രെ ക​​ണ്ടെ​​ത്തു​​ക സാ​​ധ്യ​​മ​​ല്ല. പ​​ല​​പ്പോ​​ഴും വി​​ലാ​​സം ശ​​രി​​യാ​​ണ​​മെ​​ന്നി​​ല്ല. അ​​ത​​ല്ലെ​​ങ്കി​​ല്‍ മോ​​ഷ​​ണ​​സാ​​ധ്യ​​ത തേ​​ടി മ​​റ്റൊ​​രു ദേ​​ശ​​ത്താ​​യി​​രി​​ക്കും. ഇ​​ത്ത​​ര​​ത്തി​​ല്‍ പ്ര​​തി​​യെ കി​​ട്ടാ​​തെ ഒ​​ട്ടേ​​റെ കേ​​സു​​ക​​ള്‍ കോ​​ട​​തി​​ക​​ളി​​ല്‍ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്നു​​ണ്ട്.