പൂഞ്ഞാർ തെക്കേക്കരയിൽ രാജമ്മ ഗോപിനാഥ് വൈസ് പ്രസിഡന്റ്
1480803
Thursday, November 21, 2024 6:45 AM IST
പൂഞ്ഞാർ: തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗസിലെ രാജമ്മ ഗോപിനാഥ് തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് വിജയിയെ നിശ്ചയിച്ചത്. ബിജെപിയിലെ ആനിയമ്മ സണ്ണിയായിരുന്നു എതിർ സ്ഥാനാർഥി. സിപിഎമ്മിൽനിന്ന് പുറത്താക്കിയ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതോടെ വോട്ട് തുല്യമാവുകയായിരുന്നു. ജോർജ് മാത്യുവിനെക്കൂടാതെ കോൺഗ്രസ് - അഞ്ച്, ബിജെപി - നാല്, സിപിഎം - രണ്ട്, സിപിഐ - ഒന്ന്, കേരള കോൺഗ്രസ്-എം - ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ട കേരള കോൺഗ്രസ്-എമ്മിലെ റെജി ഷാജി തെരഞ്ഞെടുപ്പ് ഹാളിൽ എത്തിയിരുന്നെങ്കിലും വോട്ട് ചെയ്തില്ല. എൽഡിഎഫിലെ മറ്റു മൂന്ന് അംഗങ്ങൾ വിട്ടുനിന്നു. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാജമ്മ ഗോപിനാഥിനെ കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.