പാറത്തോട് ടൗണിൽ ഗതാഗതം പുനഃക്രമീകരിച്ചു
1480814
Thursday, November 21, 2024 7:05 AM IST
പാറത്തോട്: പഞ്ചായത്ത് ഭരണസമിതി വിഷൻ 2025 എന്ന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പാറത്തോട് ടൗണിലെ നാളുകളായി നിലനിൽക്കുന്ന ഗതാഗതപ്രശ്നം പരിഹരിച്ചു. പാറത്തോട് വ്യാപാര ഭവനിൽ ജനപ്രതിനിധികളും വ്യാപാരി വ്യവസായി പ്രതിനിധികളും ടൗൺ വികസനസമിതിയും വിവിധ രാഷ്ട്രീയ പാർട്ടികളും പൊതുജനങ്ങളും സംയുക്തമായി കൂടിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കിഴക്കോട്ടും പടിഞ്ഞാറോട്ടും ഉള്ള ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കുന്നതിന് തീരുമാനിച്ചു.
മുണ്ടക്കയം ഭാഗത്തേക്ക് പോകുന്ന ബസുകൾ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകുന്ന ബസുകൾ എംഎം ബേക്കറിയുടെ ഭാഗത്തും നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം. ടൗണിൽ അനധികൃത പാർക്കിംഗ് നിരോധിച്ചുകൊണ്ട് നോ പാർക്കിംഗ് ബോർഡും സ്ഥാപിച്ചു.
ടൗൺ ഗതാഗത നിയന്ത്രണത്തിന്റെ പ്രഖ്യാപനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ, കാഞ്ഞിരപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർ എന്നിവർ ഗതാഗതം പുനഃക്രമീകരിക്കുന്നതിന് നേതൃത്വം കൊടുത്തു.