എ​രു​മേ​ലി: ട്രാ​ഫി​ക് ഡ്യൂ​ട്ടി ചെ​യ്തി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​രു​മേ​ലി ഇ​ട​ക​ട​ത്തി ച​പ്പാ​ത്ത് ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന നി​ഥി​ൻ ബാ​ബു (29) വിനെ​യാ​ണ് എ​രു​മേ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 5.15ന് മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് ഡ്യൂ​ട്ടി​യോ​ട​നു​ബ​ന്ധി​ച്ച് എ​രു​മേ​ലി കൊ​ര​ട്ടി ഭാ​ഗ​ത്ത് ട്രാ​ഫി​ക് ഡ്യൂ​ട്ടി ചെ​യ്തി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ചീ​ത്തവി​ളി​ക്കു​ക​യും ധ​രി​ച്ചി​രു​ന്ന യൂ​ണി​ഫോം ന​ശി​പ്പി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് കൂ​ടു​ത​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്. എ​രു​മേ​ലി സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ഇ.​ഡി. ബി​ജു, എ​സ്ഐ​മാ​രാ​യ ടി.​ജി. രാ​ജേ​ഷ്, പി.​കെ. ര​വി, സി​പി​ഒ കെ.​എ​ൻ. അ​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ഥി​ന് എ​രു​മേ​ലി സ്റ്റേ​ഷ​നി​ൽ ക്രി​മി​ന​ൽ കേ​സ് നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.