കോട്ടയം വിമലഗിരി കത്തീഡ്രലില്‍ അമലോത്ഭവ തിരുനാള്‍
1480909
Thursday, November 21, 2024 8:13 AM IST
കോട്ടയം: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കോട്ടയം വിമലഗിരി കത്തീഡ്രലില്‍ വിമലഗിരി മാതാവിന്റെ അമലോത്ഭവത്തിരുനാള്‍ 29 മുതല്‍ ഡിസംബര്‍ എട്ടു വരെ ആഘോഷിക്കും. 29നു രാവിലെ 6.30നു വിശുദ്ധ കുര്‍ബാന. വൈകുന്നേരം 5.15നു കൊടിയേറ്റ് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍. തുടര്‍ന്നു സമൂഹബലിക്കു മോണ്‍. ജോസ് നവസ് മുഖ്യകാര്‍മികത്വം വഹിക്കും. വചനപ്രഘോഷണം: ഫാ. എഡ്വിന് കടവന്ത്ര, രാത്രി 7.15നു ദിവ്യകാരുണ്യ ആശീര്‍വാദം.
30 മുതല്‍ ആറു വരെയുള്ള ദിവസങ്ങളില്‍ രാവിലെ 6.30നു വിശുദ്ധ കുര്‍ബാന, വൈകുന്നേരം 5.30നു വിശുദ്ധ കുര്‍ബാന, നൊവേന, ദിവ്യകാരുണ്യ ആശീര്‍വാദം എന്നിവയുണ്ടായിരിക്കും. വിവിധ ദിവസങ്ങളിലെ തിരുക്കര്‍മങ്ങള്‍ക്കു ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, സീറോമലങ്കര കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ, ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ഫാ. വില്‍സണ്‍ കപ്പാട്ടില്‍, ഫാ. നെല്‍സണ്‍ അവരവിള, ഫാ. ഹിലാരി ജോസഫ് തെക്കേക്കൂറ്റ്, ഫാ. ജോസഫ് പടികരമല, ഫാ. അഗസ്റ്റിന് മേച്ചേരില്‍, റവ.ഡോ. ആന്റണി പാട്ടപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
ഏഴിനു രാവിലെ 6.30നു വിശുദ്ധ കുര്‍ബാന, വൈകുന്നേരം 5.30നുള്ള സമൂഹബലിക്കു ബിഷപ് ഡോ. ജെസ്റ്റിന് മഠത്തില്‍പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. രാത്രി 7.15നു പട്ടണപ്രദക്ഷിണവും ദിവ്യകാരുണ്യ ആശീര്‍വാദവും ഉണ്ടായിരിക്കും. രാത്രി ഒന്പതിനു നടതുറക്കല്‍.
തിരുനാള്‍ ദിനമായ എട്ടിനു രാവിലെ 7.30നു വിശുദ്ധ കുര്‍ബാന, ഒന്‍പതിനും ഗ്രിഗോറിയന്‍ ക്രമത്തില്‍ വിശുദ്ധ കുര്‍ബാന റവ.ഡോ. അബ്ബാ ലോറന്‍സ് ബുദ്ധ, 12നു നല്ലിടയന് ദേവാലയ അങ്കണത്തില്‍ തീര്‍ഥാടക സംഗമം, നേര്‍ച്ചസദ്യ, 1.30ന് വിമലഗിരി തീര്‍ഥാടന പദയാത്ര, 2.30നു തിരുനാള്‍ സമൂഹബലിക്കു ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ മുഖ്യകാര്‍മികത്വം വഹിക്കും. രൂപതയിലെ മറ്റു വൈദികര്‍ സഹകാര്‍മികത്വം വഹിക്കും. വൈകുന്നേരം അഞ്ചിനു ദിവ്യകാരുണ്യ പ്രദക്ഷിണം, രാത്രി 12നു നട അടയ്ക്കല്‍.
എട്ടാമിടമായ ഡിസംബർ 15നു വൈകുന്നേരം അഞ്ചിനു കൃതജ്ഞതാ സമൂഹബലി ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു ദിവ്യകാരുണ്യ ആശീര്‍വാദം,കൊടിയിറക്ക്.