കോ​ട്ട​യം: കു​ണ്ടും​കു​ഴി​യു​മാ​യി ത​ക​ർ​ന്ന വി​മ​ല​ഗി​രി ക​ത്തീ​ഡ്ര​ല്‍ റോ​ഡ് ഉ​ട​ന്‍ ന​ന്നാ​ക്ക​ണ​മെ​ന്ന് കേ​ര​ള ലാ​റ്റി​ന്‍ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍ (കെ​എ​ല്‍സി​എ) വി​ജ​യ​പു​രം രൂ​പ​ത സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട്ട​യം വി​മ​ല​ഗി​രി ക​ത്തീ​ഡ്ര​ലി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ വി​ല​യി​രു​ത്തി ന​ന്നാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ മു​ന്‍സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

പാ​ക്കി​ല്‍ സെ​ന്‍റ് തെ​രേ​സാ​സ് പ​ള്ളി​യു​ടെ ഹാ​ളി​ല്‍ ചേ​ര്‍ന്ന കെ​എ​ല്‍സി​എ മാ​നേ​ജിം​ഗ് കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ല്‍ രൂ​പ​ത പ്ര​സി​ഡ​ന്‍റ് എ​ബി കു​ന്നേ​പ്പറ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ന്‍, ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഷി പു​തു​പ്പ​റ​മ്പി​ല്‍, രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷി​ജോ ബാ​ബു പു​ളി​മൂ​ട്ടി​ല്‍, ബേ​ബി പൂ​വം, സോ​ള​മ​ന്‍ ജോ​ണ്‍, ബ​ര്‍ണാ​ഡ് ലോ​ബോ, തോ​മ​സ് പൊ​ള്ള​ച്ചി​റ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.