പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോ. നഗരസഭയ്ക്കു മുന്നില്‍ ധര്‍ണ നടത്തി
1480906
Thursday, November 21, 2024 8:13 AM IST
കോട്ടയം: മുനിസിപ്പല്‍ പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നഗരസഭയ്ക്കു മുന്നില്‍ ധര്‍ണ നടത്തി. പെന്ഷന് അനുവദിക്കുന്നതില്‍ മുനിസിപ്പല്‍ സെക്രട്ടറി എടുക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണു ധര്‍ണ നടത്തിയത്.
എല്ലാ മാസവും അഡ്വാന്‍സായി പെന്ഷന് അനുവദിക്കണമെന്നാണു സര്‍ക്കാര്‍ നിലപാട്. എന്നാൽ, കോട്ടയം നഗരസഭയില്‍ മാസാവസാനമാണു പെന്ഷന് നല്‍കുന്നത്.
ധര്‍ണ നഗരസഭാ കൗണ്‍സിലര്‍ സാബു മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാബു ജോസഫ്, പി.വി. വര്‍ഗീസ്, സാലി മാത്യു, വി.എം. മണി, ബിജോയി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.