ശബരിമല തീർഥാടനം: കുടിവെള്ള പരിശോധന നടത്തി
1467207
Thursday, November 7, 2024 5:48 AM IST
എരുമേലി: ശബരിമല മണ്ഡല മകരവിളക്ക് സീസൺ ഭാഗമായി എരുമേലിയിലെ തീർഥാടകർ തമ്പടിക്കുന്ന വലിയമ്പലം, കൊച്ചമ്പലം, മുസ്ലീം പള്ളി, പോലീസ് സ്റ്റേഷൻ, സാമൂഹികാരോഗ്യ കേന്ദ്രം ഉൾപ്പെടെ 15 ഇടങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാര പരിശോധനക്കായി സാമ്പിൾ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ ശേഖരിച്ചു.
സാമ്പിളുകൾ പത്തനംതിട്ട ഫുഡ് സേഫ്റ്റി ലാബിലേക്ക് അയച്ചെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ എരുമേലി ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര പറഞ്ഞു.
ജൂണിയർ ഹെൽത്ത് ഇൻസ് പെക്ടർമാരായ സന്തോഷ് ശർമ, നിഷ, സജിത്, ജിതിൻ, ആഷ്ന എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. പരിശോധന ഫലം ലഭിച്ചതിനുശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.