വാഴ്ത്തപ്പെട്ട കുഞ്ഞച്ചന് ദൈവകരുണയുടെ മുഖം പ്രതിഫലിപ്പിച്ച പുണ്യാത്മാവ്: മാര്‍ മഠത്തിക്കണ്ടത്തില്‍
1461036
Monday, October 14, 2024 11:37 PM IST
രാമപുരം: മനുഷ്യരുടെ ദൃഷ്ടിയില് കുഞ്ഞച്ചന് ചെറിയവനായിരുന്നെങ്കിലും ദൈവത്തിന്റെ മുമ്പില്‍ അദ്ദേഹം വലിയവനായിരുന്നുവെന്നും ദൈവകരുണയുടെ മുഖം പ്രതിഫലിപ്പിച്ച പുണ്യാത്മാവാണ് കുഞ്ഞച്ചനെന്നും കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പറഞ്ഞു. കുഞ്ഞച്ചന്റെ തിരുനാളിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ആരെയും ചെറുതായി കാണാതെ എല്ലാവരെയും മൂല്യമുള്ളവരായി കണ്ടു. ഭൗതിക സമ്പത്ത് ആരെയും തൃപ്തിപ്പെടുത്തുകയില്ലെന്നും അതിനുവേണ്ടി അധ്വാനിക്കാതെ ആധ്യാത്മിക സമ്പത്തിനുവേണ്ടി അധ്വാനിക്കണം. കുഞ്ഞച്ചന്റെ വിനീത മനോഭാവം ഇതാണ് സൂചിപ്പിക്കുന്നതെന്നും ബിഷപ് പറഞ്ഞു.