ഇറക്കത്തില്‍ നിയന്ത്രണം വിട്ട ക്രെയിന്‍ വീട്ടിലേക്ക് ഇടിച്ചു കയറി
1460577
Friday, October 11, 2024 6:55 AM IST
കടുത്തുരുത്തി: ഇറക്കത്തില്‍ നിയന്ത്രണം വിട്ട ക്രെയിന്‍ വീട്ടിലേക്ക് ഇടിച്ചു കയറി. വീട്ടില്‍ ആളില്ലാതിരുന്നതും ഈ സമയം എതിര്‍ദിശയില്‍നിന്നും വാഹനങ്ങള്‍ എത്താതിരുന്നതും വന്‍ അപകടം ഒഴിവാക്കി. കുറുപ്പന്തറ കടവിന് സമീപം ഇന്നലെ ഉച്ചയ്ക്കു 1.30 ഓടെയാണ് അപകടം.
ഹൈവേയില്‍ നടക്കുന്ന റോഡ് പണികളുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍നിന്നു കുറവിലങ്ങാട് ഭാഗത്തേക്കു കൊണ്ടുവന്ന ക്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട ക്രെയിന്‍ റോഡരികിലെ മതിലില്‍ ഇടിച്ചതിനെത്തുടര്‍ന്ന് എതിര്‍ദിശയിലുള്ള വീട്ടിലേക്കു ഇടിച്ചു കയറുകയായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലേക്കാണ് ക്രെയിന്‍ ഇടിച്ചു കയറിയത്. ഈ സമയത്ത് വീടിനുള്ളില്‍ ആരുമില്ലായിരുന്നു. അപകടസമയത്ത് എതിര്‍ദിശയില്‍ നിന്നും മറ്റു വാഹനങ്ങല്‍ എത്താതിരുന്നതും വലിയ അപകടം ഒഴിവാക്കി.
ക്രെയിന്‍ ഇടിച്ചതിനെത്തുടര്‍ന്നു വീടിന്റെ മുന്‍വശത്തെ ഭിത്തി ഉള്‍പ്പെടെ തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.