നാടെങ്ങും ക്രിസ്മസ് ആഘോഷം
1489752
Tuesday, December 24, 2024 7:00 AM IST
നഗരംചുറ്റി ക്രിസ്മസ് പാപ്പാമാര്‍
ആലപ്പുഴ: മതസൗഹാര്‍ദ സന്ദേശവുമായി ക്രിസ്മസ് പാപ്പാമാര്‍ നഗരപ്രദക്ഷിണം നടത്തി. ആലപ്പുഴ ഗവ. മുഹമ്മദന്‍സ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ക്രിസ്മസ് ദിനാഘോഷത്തിന്റെ ഭാഗമായാണ് പാപ്പാമാര്‍ നഗരം ചുറ്റിയത്. സ്കൂളിനു സമീപത്തെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍നിന്ന് ആരംഭിച്ച പപ്പമാരുടെ പ്രദക്ഷിണം ഗവ. മുഹമ്മദന്‍സ് എല്‍പി സ്കൂള്‍, ഗവ. ടിടിഐ, എസ്എസ്കെ, ഗവ. മുഹമ്മദന്‍സ് ഗേള്‍സ് എച്ച്എസ്, പോലീസ് സൂപ്രണ്ട് ഓഫീസ്, ലജനത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഗവ. സര്‍വന്റ് സൊസൈറ്റി തുടങ്ങിയവ സന്ദര്‍ശിച്ച് സ്ഥാപനമേധാവികള്‍ക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ കുട്ടികള്‍ തയാറാക്കിയ ആശംസാകാര്‍ഡുകള്‍ കൈമാറി.
ഉച്ചക്ക് 12ന് കേക്ക് മുറിച്ച് മുനിസിപ്പല്‍ കൗണ്‍സിലര്‍ സിമി ഷാഫി ഖാന് ക്രിസ്മസ് ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എസ്. ശ്രീലതയുടെ നേതൃത്വത്തില്‍ ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും സ്കൂളില്‍ വിളമ്പി. പിടിഎ പ്രസിഡന്റ് റഷീദ്, കമ്മിറ്റി അംഗങ്ങള്‍, പ്രഥമാധ്യാപിക ജാന്‍സി ബിയാട്രിസ്, സീനിയര്‍ അസി. ഹസീന, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ജിജോ ജോസഫ്, അധ്യാപകര്‍, രക്ഷിതാക്കള്‍, കുട്ടികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആലപ്പുഴ: സെന്റ് മൈക്കിള്‍ ക്രിസ്തുരാജ് സൊസൈറ്റി ക്രിസ്മസ് - ന്യൂ ഇയര്‍ ആഘോഷം നടത്തി. സെന്റ് മൈക്കിള്‍സ് പള്ളി ശുശ്രൂഷി ഫിലിപ്പ് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി. കുര്യന് അധ്യക്ഷത വഹിച്ചു. കെ.ജെ. ജോസഫ്, പി.എ. ആന്റണി, കെ.ടി. തോമസ്, ബേബി തോമസ്, ഷൈന്‍ ജോര്‍ജ്, ജോണ്‍ വര്‍ഗീസ്, റോബി, മോന്‍സി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
കായംകുളം: കാരിത്താസ് ഇന്ത്യ ലഹരിവിരുദ്ധ കാന്പയിന്റെ ഭാഗമായി ചേതനയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലിയും ക്രിസ്മസ് ആഘോഷവും നടന്നു. കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടൻ ലഹരി വിരുദ്ധ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിച്ചു.
ബോധവത്കരണ സെമിനാർ ആലപ്പുഴ അസി. എക്സൈസ് കമ്മീഷണർ അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ചേതന ഡയറക്ടർ ഫാ. ഫ്രാൻസിസ് പ്ലാവറകുന്നിൽ സ്വാഗതം പറഞ്ഞു. ചേതന എഫ്എം 90.8 ഡയറക്ടർ ഫാ. ജെയിൻ തെങ്ങുവിളയിൽ, കാരിത്താസ് ഇന്ത്യ സജീവം സ്റ്റേറ്റ് കോ- ഓർഡിനേറ്റർ അബീഷ് ആന്റണി, സജോ, ലിജു തോമസ് ചേതന സജീവം, കോ-ഓർഡിനേറ്റർ ഫാ. ഫിലിപ്പ് ജമ്മത്തു കളത്തിൽ എന്നിവർ പ്രസംഗിച്ചു.
ഹരിപ്പാട്: ഭിന്നശേഷിക്കാരായ അഞ്ചു കുഞ്ഞുങ്ങള്‍ക്ക് സഹായം ഒരുക്കി ഗാന്ധിഭവന് സ്നേഹവീട് കുടുംബാംഗങ്ങള്‍. ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായാണ് സഹായം. സ്നേഹവീട് ഡയറക്ടറും ഗാന്ധിഭവന് ഓര്‍ഗനൈസിം സെക്രട്ടറിയുമായ മുഹമ്മദ് ഷമീര്‍ നേതൃത്വം നല്‍കും.
ഹരിപ്പാട്: സാബര്‍മതി സ്പെഷല്‍ സ്കൂളിലെ ക്രിസ്മസ്-പുതുവത്സരാഘോഷം പി.ജെ. കുര്യന് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി രമേശ് ചെന്നിത്തല എംഎല്‍എ അധ്യക്ഷത വഹിച്ചു. അഡ്വ. വര്‍ഗീസ് മാമന്, സത്യം സര്‍വീസ് സൊസൈറ്റി ചെയര്മാന് ഡോ.സി.വി. വടവന എന്നിവര്‍ മുഖ്യാതിഥികളായി. നഗരസഭാ ചെയര്മാന് കെ.കെ. രാമകൃഷ്ണന് ക്രിസ്മസ് സന്ദേശം നല്കി. ഗാനരചയിതാവ് ചിങ്ങോലി ദേവദാസ്, സംഗീത സംവിധായകന് അഞ്ചല്‍ ഉദയകുമാര്‍, കലാമണ്ഡലം നീതു കൃഷ്ണ എന്നിവരെ ആദരിച്ചു. സാബര്‍മതി ചെയര്‍മാര്‍ ജോണ്‍ തോമസ്, സിഇഒ എസ്. ദീപു, ഷംസുദീന്‍ കായിപ്പുറം, രോഹിത് ചെന്നിത്തല, പ്രിന്‍സിപ്പല്‍ എസ്. ശ്രീലക്ഷ്മി, സി. പ്രസന്നകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
അമ്പലപ്പുഴ: വണ്ടാനം മേരി ക്വീന്‍സ് പള്ളി യില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികളുടെ റോഡ് ഷോയും നടന്നു.
കേക്ക് മുറിച്ച് എച്ച്.സലാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. റോഡ് ഷോയുടെ ഫ്ലാഗ് ഓഫും എംഎല്‍എ നിര്‍വഹിച്ചു. വികാരി ഫാ. ജോസഫ് ജെറി വാലയില്‍, പീറ്റര്‍ സേര്‍ജ് വാലയില്‍, പ്രിന്‍സ് വി. കമ്പിയില്‍, സജി
മാന്നാർ: കുട്ടൻപേരൂർ ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ ക്രിസ്മസ്-പുതുവത്സരാഘോഷം നടത്തി. ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ ഡയറക്ടർ ഗംഗാധരൻ ശ്രീഗംഗ അധ്യക്ഷത വഹിച്ചു. കുട്ടൻപേരൂർ വൈഎംസിഎ പ്രസിഡന്റ് മാത്യു ജി. മനോജ് സന്ദേശം നൽകി. സൊസൈറ്റി കൺവീനർ സതീഷ് ശാന്തിനിവാസ്, ഗാന്ധിഭവൻ മാനേജർ ജയശ്രീ മോഹൻ, എ.ആർ. വരദരാജൻ നായർ, മുരളീധരക്കുറുപ്പ്, ബിന്ദു കളരിക്കൽ, സുഭാഷ് ബാബു, എൻ. മത്തായി എന്നിവർ പ്രസംഗിച്ചു.