ജ്യേഷ്ഠനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ
1489457
Monday, December 23, 2024 5:13 AM IST
വള്ളികുന്നം: കുടുംബവക സ്ഥലത്തുനിന്നു മരം മുറിച്ചുനീക്കിയത് ചോദ്യം ചെയ്ത ജ്യേഷ്ഠനെ തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹോദരന് അറസ്റ്റില്‍. ഭരണിക്കാവ് കറ്റാനം കട്ടച്ചിറ ആലുംതറയില്‍ പ്രേമചന്ദ്രനെ(48)യാണ് വള്ളികുന്നം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്. ബിനുകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
കുടുംബവസ്തുവില്നിന്ന ലക്ഷങ്ങളുടെ മരമാണ് മറ്റു ബന്ധുക്കള്‍ അറിയാതെ പ്രേമചന്ദ്രന് മുറിച്ചുനീക്കിയത് വിവരമറിഞ്ഞ് ബംഗളൂരുവിൽ ജോലി ചെയ്യുന്ന ജ്യേഷ്ഠന് കുടുംബ വീട്ടില്‍ എത്തിയപ്പോഴായിരുന്നു അനുജനും അയാളുടെ സുഹൃത്തുക്കളും മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
വള്ളികുന്നത്തുനിന്നു പോലീസ് എത്തിയാണ് പരിക്കേറ്റ ജ്യേഷ്ഠനെ ആശുപത്രിയില്‍ എത്തിച്ചത്. പ്രതിയെ കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.