ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു
1489736
Tuesday, December 24, 2024 7:00 AM IST
ചാരുംമൂട്: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് മറിഞ്ഞ് ഡ്രൈവറായ യുവാവ് മരിച്ചു. ചുനക്കര കോമല്ലൂർ ഇളവുകാട്ടുതറയിൽ അനു അപ്പുക്കുട്ടൻ (35) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ രണ്ടോടെ കരിമുളയ്ക്കൽ വടക്ക് ഗുരുമന്ദിരത്തിന് സമീപമുള്ള റോഡിലായിരുന്നു അപകടം.
തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട് ഗുരുതര പരിക്കേറ്റ അനുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാരുംമൂട് ജംഗ്ഷനിലെ ഓട്ടോറിക്ഷാത്തൊഴിലാളിയായിരുന്നു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ ഭാര്യ: മോഹിനി. മകൻ: രണ്ടു വയസുകാരൻ അഗസ്ത്യ ചേതസി.