മുതുകുളത്ത് മൂന്നു കുട്ടികളടക്കം ആറു പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു
1489459
Monday, December 23, 2024 5:25 AM IST
ഹരിപ്പാട്: മുതുകുളത്ത് മൂന്നു കുട്ടികളടക്കം ആറുപേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. മുതുകുളം തെക്ക് രശ്മി ഭവനത്തിൽ പദ്മിനി (60), ചൈതന്യയിൽ സുനു (36), ശ്രീനിലയത്തിൽ വിശ്വനാഥൻ (71), സൂര്യനാരായണൻ (11), അരുന്ധതി (4), ആദിലക്ഷ്മി (5) എന്നിവർക്കാണ് കടിയേറ്റത്. എല്ലാവരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഇവരിൽ പലർക്കും ആഴത്തിലുളള മുറിവേറ്റിട്ടുണ്ട്.
വാരണപ്പളളി പടിഞ്ഞാറ്, മായിക്കൽ, ആലുംമൂട്ടിൽച്ചിറ ഭാഗങ്ങളിലാണ് നായകൾ ഓടിനടന്ന് ആക്രമണം നടത്തിയത്. ഇവയ്ക്കു പേവിഷബാധയേറ്റിരിക്കാമെന്ന് സംശയമുണ്ട്. ആക്രമണകാരികളായ നായ്ക്കൾ സമീപ പ്രദേശങ്ങളിലെ ഉൾപ്പെടെ മറ്റു തെരുവു പട്ടികളെയും കടിച്ചു. അതിനാൽ നാട്ടുകാർ ഭീതിയിലാണ്.