ആലപ്പുഴയ്ക്ക് പുതിയ ആശുപത്രി സമുച്ചയം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപത
1489750
Tuesday, December 24, 2024 7:00 AM IST
ആലപ്പുഴ: ജില്ലയില്‍ പുതിയ ആശുപത്രി സമുച്ചയം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
സഹൃദയ ആശുപത്രിയുടെ അനക്സ് സെന്ററിന് കൈതവനയില്‍ 2025 ജനുവരിയില്‍ ശിലാസ്ഥാപനം നടത്തും. ക്രിസ്തു ജയന്തി മഹാജൂബിലിയുടെ ഭാഗമായി ഇരുപത്തിയഞ്ചിലധികം പരിപാടികള്‍ സഹൃദയ ആശുപത്രിയുടെ നേതൃത്വത്തില്‍ വരും വര്‍ഷം സംഘടിപ്പിക്കുന്നുണ്ട്. അതിരൂപത മെത്രാപ്പോലീത്തയായി കഴിഞ്ഞദിവസം നിയമിതനായ മാര്‍ തോമസ് തറയിലിന് സഹൃദയ ആശുപത്രി നല്കിയ സ്വീകരണത്തിലാണ് പുതിയ പദ്ധതികള്‍ ആര്‍ച്ച്ബിഷപ് പ്രഖ്യാപിച്ചത്.