ക്രിസ്മസ് ആഘോഷം
1489058
Sunday, December 22, 2024 5:35 AM IST
മുഹമ്മ: ചാലിൽ പ്രതീക്ഷാഭവൻ സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി. ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ മുത്തശി-മുത്തശന്മാരെയാണ് സ്കൂളിൽ ക്ഷണിച്ചുവരുത്തി ഉപഹാരം നൽകി ആദരിച്ചത്.
കേക്ക് മുറിക്കൽ ചടങ്ങ് 103 വയസുള്ള വാരനാട് ചാമാക്കിച്ചിറയിൽ മറിയം നിർവഹിച്ചു. ഉപഹാര സമർപ്പണം റിട്ട. ബിഡിഒ രാജഗോപാലിനും ഭാര്യ സുശീലയ്ക്കും നൽകി കൃപാസനം ആത്മീയ സാംസ്കാരിക കേന്ദ്രം പിആർഒ എഡ്വേർഡ് തുറവൂർ നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. ഐസക് കൊച്ചനാംകരി നേതൃത്വം നല്കി. പ്രിൻസിപ്പൽ സിസ്റ്റർ മിനിമോൾ സെബാസ്റ്റ്യൻ, വൈസ് പ്രിൻസിപ്പൽ ദീപാമോൾ, വർക്കിംഗ് മാനേജർ സിജു ജോസഫ്, ടി.വി. ചന്ദ്രിക, അധ്യാപക പ്രതിനിധി ശ്രീകല എന്നിവർ പ്രസംഗിച്ചു.