കുമ്പളങ്ങയില്‍ അരയന്നശില്പം തീര്‍ത്ത് നിജേഷ്
1489451
Monday, December 23, 2024 5:13 AM IST
ആലപ്പുഴ: കാര്‍ഷികമേളയായ പൊലിമ കരപ്പുറം കാഴ്ചകള്‍- 2024 നോടനുബന്ധിച്ച് ഒരുക്കിയ പ്രദര്‍ശന സ്റ്റാളുകളിലെ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യുറോ സ്റ്റാളില്‍ പച്ചക്കറികളാല്‍ ഒരുക്കിയ അര യന്നം കൗതുകക്കാഴ്ചയായി. ആലപ്പുഴ അരൂര്‍ സ്വദേശി നിജേഷ് ആണ് വെജിറ്റബിള്‍ കാര്വിംഗിലൂടെ മനോഹരമായ അര യന്ന ഒരുക്കിയത്.
താറാവ് മാത്രമല്ല മയില്‍, ദിനോസര്‍, മുതല, തുടങ്ങി ഒട്ടേറെ ജീവജാലങ്ങള്‍ക്ക് നിജേഷ് പച്ചക്കറികളാല്‍ ജീവന് നല്‍കുന്നുണ്ട്. പാവക്കയും മുരിങ്ങക്കയും തണ്ണിമത്തനും വെള്ളരിയും ഇളവനും കാരറ്റും പച്ചമുളകുമെല്ലാം നിജേഷിന്റെ കൈകളിലൂടെ എത്തുമ്പോള്‍ ജീവന് തുളുമ്പുന്ന പച്ചക്കറി ശില്പങ്ങളായി മാറും.
കേരളത്തിലെ ഒട്ടുമിക്ക ഫ്ളവര്‍ ഷോകളിലും വെജിറ്റബിള്‍ കാര്വിംഗുമായി നിജേഷ് നിറസാന്നിധ്യമായിക്കഴിഞ്ഞു. ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ എസ്ടി പ്രമോട്ടറാണ് നിജേഷ്.