കെ. കരുണാകരൻ അനുസ്മരണം നടത്തി
1489741
Tuesday, December 24, 2024 7:00 AM IST
മങ്കൊമ്പ്: കോൺഗ്രസ് രാമങ്കരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനെയും നടത്തി.
യുഡിഎഫ് കുട്ടനാട് നിയോജകമണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിബി മൂലംകുന്നം അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി പ്രമോദ് ചന്ദ്രൻ, ആന്റണി പുറവടി, മാത്തുക്കുട്ടി കഞ്ഞിക്കര, പി.എ. ഏബ്രഹാം, ആശാ ജോസഫ്, ആന്റണി സ്രാമ്പിക്കൽ, ജോഷി കറുകയിൽ തുടങ്ങിയവർ പ്രസംഗിച്ചു.