ശിവഗിരി തീര്‍ഥാടനം: കൊടിക്കയർ ഏറ്റുവാങ്ങി
1489458
Monday, December 23, 2024 5:25 AM IST
ചേർത്തല: ചേർത്തല താലൂക്ക് മഹാസമാധി ദിനാചരണക്കമ്മിറ്റിയുടെ നേതൃത്വത്തിൽ 92-ാമത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് പദയാത്രയ്ക്കുള്ള കൊടിക്കയർ തിരുനല്ലൂർ തെക്കേവെളിയിൽ വി.എം. വാസപ്പനിൽ നിന്നും പദയാത്ര ക്യാപ്റ്റൻ വിജയഘോഷ് ചാരങ്കാട്ട് ഏറ്റുവാങ്ങി.
47 ദിവസത്തെ വൃതാനുഷ്ഠനത്തോടെ പച്ചത്തൊണ്ടിൽനിന്ന് എടുക്കുന്ന ചകിരിയിൽനിന്നാണ് കൊടിക്കയർ പിരിച്ചെടുക്കുന്നത്.
തിങ്കളാഴ്ച രാവിലെ 11ന് ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിൽനിന്നുമാണ് കൊടിക്കയർ പദയാത്ര ആരംഭിക്കുന്നത്.