മതസൗഹാര്‍ദ ദീപക്കാഴ്ച ഇന്ന്
1489740
Tuesday, December 24, 2024 7:00 AM IST
ആലപ്പുഴ: കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗുരുകൃപ മൈക്രോ ഫിനാന്‍സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മതസൗഹാര്‍ദ ദീപക്കാഴ്ച ഇന്ന് കിടങ്ങാംപറമ്പ് ക്ഷേത്രം മുതല്‍ കോര്‍ത്തശേരി കുരിശടി വരെയുള്ള ഭാഗത്താണ് ദീപക്കാഴ്ച. വൈകിട്ട് 6.30ന് ക്ഷേത്രസന്നിധിയില്‍ പി.പി.ചിത്തരഞ്ജന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
മുഖ്യാതിഥികളായ കിഴക്കേ ജുമാഅത്ത് മസ്താന്‍പള്ളി പ്രസിഡന്റ് കെ. നെജീബ്, തത്തംപള്ളി പള്ളി വികാരി റവ. ഡോ. ജോസഫ് പുതുപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് വൈകിട്ട് 6.30ന് ക്ഷേത്രസന്നിധിയിലെ ആദ്യ ദീപം തെളിക്കല്‍ നിര്‍വഹിക്കും. എസ്എന്‍ഡിപി യോഗം അമ്പലപ്പുഴ യൂണിയന് സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്, കിടങ്ങാംപറമ്പ് ക്ഷേത്രയോഗം പ്രസിഡന്റ് ഷാജി കളരിക്കല്‍, ജി. മോഹന്‍ദാസ്, നീലിമ വിദ്യാഭവന് ഡയറക്ടര്‍ സിബി ജോര്‍ജ്, വിവേകോദയം വായനശാല പ്രസിഡന്റ് കെ.കെ. സുലൈമാന്‍ എന്നിവര്‍ പങ്കെടുക്കും.