ലെപ്രസി സാനിറ്റോറിയത്തിൽ നന്മയുടെ സ്നേഹക്കൂടൊരുക്കി സൗഹൃദവേദി
1489742
Tuesday, December 24, 2024 7:00 AM IST
ചാരുംമൂട്: നൂറനാട് ലെപ്രസി സാനിറ്റോറിയത്തില്‍ സൗഹൃദ വേദി മാവേലിക്കര താലൂക്ക് കമ്മിറ്റി ക്രിസ്മസ് ആഘോഷിച്ചു. കേരള ക്ഷേത്ര സമന്വയ സമിതി വര്‍ക്കിംഗ് പ്രസിഡന്റ് കുടശനാട് മുരളി ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് എടത്വ ടൗണ്‍ സെക്രട്ടറി ലയണ്‍ ബില്‍ബി മാത്യു കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സൗഹൃദവേദി വൈസ് ചെയര്‍പേഴ്സണ്‍ ഡി. പത്മജദേവി നിര്‍വഹിച്ചു.
ശിശുക്ഷേമ സമിതി ജില്ലാ കൗണ്‍സില്‍ അംഗം മീര സാഹിബ് മുഖ്യ സന്ദേശം നല്കി. ജീവകാരുണ്യ പ്രവര്ത്തകന് ഡോ. ജോണ്സണ് വി. ഇടിക്കുള ക്രിസ്മസ് സന്ദേശം നല്കി. നഴ്സിംഗ് സൂപ്രണ്ട് പി. ശ്രീജ അന്തേവാസികള്‍ക്ക് കേക്ക് മുറിച്ച് നല്കി. ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് നിരണം ഇടവക ട്രസ്റ്റി റെന്നി തോമസ് , ആന്റപ്പന് അമ്പിയായം സ്മാരക സമിതി കോ ഓര്‍ഡിനേറ്റര്‍ വിന്‍സണ്‍ കടുമത്തില്‍, കുട്ടനാട് നേച്ചര്‍ സൊസൈറ്റി കണ്‍വീനര്‍ കെ. ജയചന്ദ്രന്,സൗഹൃദ വേദി മാവേലിക്കര താലൂക്ക് പ്രസിഡന്റ്് ജി. ദേവരാജന്‍, കോ ഓര്‍ഡിനേറ്റര്‍ ജി. കൃഷ്ണന്‍കുട്ടി, സിസ്റ്റര്‍ സമീന ഹസന് എന്നിവര്‍ പ്രസംഗിച്ചു.അനേകം പേര്‍ക്ക് രക്തം ദാനം നടത്തിയ ഫസീല ബീഗത്തെ കസ്തൂര്‍ബാ ഗാന്ധി ഭവന് കോ ഓര്‍ഡിനേറ്റര്‍ സിന്ധു ചേലക്കോട് ആദരിച്ചു.