നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു
1489739
Tuesday, December 24, 2024 7:00 AM IST
ചേര്‍ത്തല: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. തണ്ണീര്‍മുക്കം പഞ്ചായത്ത് ഏഴാം വാര്‍ഡ് മണ്ണാമ്പത്ത് സിബി മാത്യുവിന്റെ മകന് മനു സിബി(24)യാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന തണ്ണീര്‍മുക്കം പഞ്ചായത്ത് ആറാം വാര്‍ഡ് മംഗലത്തുകരി കുഞ്ഞുമോന്റെ മകന് അലന് കുഞ്ഞുമോനെ (24) ഗുരുതരമായ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തണ്ണീര്‍മുക്കം-പുത്തനങ്ങാടി തീരദേശ റോഡില്‍ വെളിയമ്പ്ര പ്രണാമം ക്ലബ്ബിന് സമീപം ഞായറാഴ്ച രാത്രി 12 ഓടെയായിരുന്നു അപകടം. സംസ്കാരം ഇന്ന് അഞ്ചിന് തണ്ണീര്‍മുക്കം തിരുരക്ത ദേവാലയത്തില്‍ നടക്കും. മനു സിബിയുടെ അമ്മ: ജോബി. സഹോദരി: സോന.