സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മരിച്ചു
1489737
Tuesday, December 24, 2024 7:00 AM IST
അമ്പലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മരിച്ചു. ആലപ്പുഴ സക്കറിയാ ബസാർ തോട്ടുങ്കൽ പുരയിടത്തിൽ സനീർ നസറത്ത് ദമ്പതികളുടെ മകൻ മാഹീൻ (17) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് കഞ്ഞിപ്പാടം പൂക്കൈതയാറ്റിലായിരുന്നു അപകടം.
മറ്റ് നാലു സുഹൃത്തുക്കൾക്കൊപ്പം വൈകിട്ട് 5.30 ഓടെയാണ് മാഹീൻ കഞ്ഞിപ്പാടത്തെത്തിയത്. മാഹീനും മറ്റൊരു സുഹൃത്തുമാണ് കുളിക്കാനിറങ്ങിയത്. ഇതിനിടെ മാഹീൻ ആറ്റിൽ മുങ്ങിത്താഴുകയായിരുന്നു. വിവരമറിഞ്ഞ് തകഴിയിൽനിന്നെത്തിയ ഫയർഫോഴ്സും സ്കൂബാ സംഘവും നടത്തിയ തെരച്ചിലിനൊടുവിൽ രാത്രി 7.45 ഓടെ മൃതദേഹം കണ്ടെടുത്തു. ആലപ്പുഴ ലജ്നത്ത് സ്കൂളിലെ പ്ലസ് വൺ വിദ്യാര്‍ഥിയാണ്. സഹോദരൻ സിദ്ദിഖ്.