കെപി റോഡിൽ പോലീസ്, മോട്ടോർ വാഹനവകുപ്പ് സംയുക്ത പരിശോധന
1489454
Monday, December 23, 2024 5:13 AM IST
ചാരുംമൂട്: കായംകുളം-പുനലൂര്‍ കെപി റോഡില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും ചേര്‍ന്നുള്ള സംയുക്ത പരിശോധനകള്‍ ആ രംഭിച്ചു. റോഡപകടങ്ങള്‍ വര്‍ധി ച്ചതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായാണ് ബോധവത്കരണവും പരിശോധനകളുമായി മോട്ടോര്‍ വാഹന വകുപ്പും പോലീസും റോഡിലിറങ്ങിയത്.
മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ക്വാഡുക ളായി തിരിഞ്ഞായിരുന്നു പരിശോധന. വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും ബോധവത്കരണവും നല്കി. വരും ദിവസങ്ങളിലും പരിശോധന തുടരും.
ഇടതുവശം ചേര്‍ന്ന് വാഹനം ഓടിക്കാതിരിക്കുക, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ താക്കീത് നല്‍കും. പ്രായപൂര്‍ത്തിയാകാത്തവരും ലൈസന്‍സില്ലാത്തവരും വാഹനങ്ങള്‍ ഓടിക്കുന്നതു കണ്ടെത്തിയാല്‍ വാഹനം പിടിച്ചെടുക്കുകയും ആര്‍സി ഉടമയെയും പ്രായപൂര്‍ത്തിയാകാത്തവരുടെ മാതാപിതാക്കളെയും വിളിച്ചുവരുത്തി ബോധവത്കരണം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. മദ്യപിച്ച് വാഹനമോടിച്ചത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ചുമത്തും.
മാവേലിക്കര ആര്‍ടിഒ എം.ജി. മനോജിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നൂറനാട് പോലീസും സംയുക്തമായിട്ടായിരുന്നു പരിശോധന നടത്തിയത്. പരിശോധയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ജോയിന്റ് ആര്‍ടിഒ അറിയിച്ചു കഴിഞ്ഞ ദിവസം കെപി റോഡില്‍ കായംകുളം മേഖലയിലും മോട്ടോര്‍ വാഹന വകുപ്പും പോലീസും ചേര്‍ന്ന് പരിശോധന നടത്തിയിരുന്നു.