എൻഎസ്എസ് സപ്തദിന ക്യാമ്പിനു തുടക്കം
1489060
Sunday, December 22, 2024 5:35 AM IST
അമ്പലപ്പുഴ: കളർകോട് എസ്ഡി കോളജിന്റെ എൻഎസ്എസ് സപ്തദിന ക്യാമ്പിനു തുടക്കമായി. സുസ്ഥിര വികസനത്തിനായി എൻഎസ്എസ് യുവത എന്ന മുദ്രാവാക്യമുയർത്തി ഉയരെ എന്ന പേരിൽ പുന്നപ്ര എൻഎസ്എസ് യുപി സ്കൂളിൽ ആരംഭിച്ച ക്യാമ്പ് എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു.
ആരോഗ്യവും യോഗയും, പോക്സോ നിയമങ്ങളും നടപടികളും, തൊഴിൽ പരിശീലനം, പ്രഥമ ശുശ്രൂഷാ പരിശീലനം, ഡിജിറ്റൽ ലിറ്ററസി, സ്ത്രീ സുരക്ഷ സ്വയംരക്ഷാ പരിശീനം, ഫയർ സേഫ്റ്റി ആൻഡ് ലൈഫ് സേവിംഗ് ഓപ്പറേഷൻസ്,
സെക്സ് എഡ്യൂക്കേഷൻ ആൻഡ് ജന്റർ ഇക്വാലിറ്റി, നാട്ടുപുരാണോം പാട്ടു വരമ്പും ക്രിസ്മസ് ആഘോഷം, പൂർവ വിദ്യാർഥി സംഗമം, കൾച്ചറൽ പ്രോഗ്രാം തുടങ്ങി വിവിധ പരിപാടികളോടെ നടത്തുന്ന ക്യാമ്പിൽ സ്കൂൾ മാനേജർ ആർ. രമേശ് ബാബു അധ്യക്ഷനായി.
കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. കെ.എച്ച്. പ്രേമ എൻ എസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. എസ്. ലക്ഷ്മി, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, സ്ഥിരം സമിതി അധ്യക്ഷൻ എൻ.കെ. ബിജുമോൻ, സ്കൂൾ എച്ച്എം എ.ടി. ശ്രീലത എന്നിവർ പ്രസംഗിച്ചു.