പോലീസിനെ ആക്രമിച്ച പ്രതികളെ വെറുതെ വിട്ടു
1489453
Monday, December 23, 2024 5:13 AM IST
ഹരിപ്പാട്: തൃക്കുന്നപ്പുഴഎസ്ഐ ആയിരുന്ന സന്ദീപിനേയും മറ്റു പോലീസ് ഉദ്യോഗസ്ഥരേയും ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ചുവെന്നാരോപിച്ച് തൃക്കുന്നപ്പുഴ പോലീസ് ചാർജ് ചെയ്ത കേസിൽ പ്രതികളെ കുറ്റക്കാരല്ലായെന്നു കണ്ട് ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജി എസ്. ഭാരതി വെറുതെവിട്ടു.
പ്രതികളായ മുജീബ് പൂത്തറ, നൗഷാദ്, റിസ്വാൻ, നിയാസ്, നിധിൻ, ഷാജി, സജീവ് മാത്യു എന്നിവരെയാണ് വെറുതെ വിട്ടത്.2014 ലായിരുന്നു കേസിനാസ്പദമായ സംഭവം. പല്ലന തോപ്പിൽമുക്കിൽവച്ച് പ്രതികൾ എസ്ഐയെയും പോലീസുകാരേയും ആക്രമിച്ച് പരിക്കേൽപ്പിച്ചുവെന്നും ജോലിക്കു തടസം സൃഷ്ടിക്കുകയും ചെയ്തു വെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
പ്രതികൾക്കു വേണ്ടി അഭിഭാഷകരായഎം. ഇബ്രാഹിം കുട്ടി, എസ്. ഗുൽസാർ, ഹമീദ് മാന്തളശേരി, ടി.കെ. അശോകൻ, ശ്രീരതി എന്നിവർ കോടതിയിൽ ഹാജരായി.