അബ്കാരിക്കേസില്‍ പ്രതിയെ വെറുതെ വിട്ടു
1489456
Monday, December 23, 2024 5:13 AM IST
ആലപ്പുഴ: നിയമ വിരുദ്ധമായി ചാരായം കൈവശംവച്ചതിന് എക്സൈസ് കേസെടുത്ത മുതുകുളം സ്വദേശിയായ പ്രതി ഹരിപ്രസാദിനെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു. മാവേലിക്കര അസ്സിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് അമ്പിളി ചന്ദ്രനാണ് പ്രതി കുറ്റക്കാരനല്ലെന്നു കണ്ടെത്തിയത്.
പ്രതിക്കുവേണ്ടി അഭിഭാഷകരായ ശ്രീജേഷ് ബോണ്‍സലെ, പി.എ. സമീര്‍, ഗായത്രി വിനോദ്, അമ്മു സത്യന്, നവ്യലക്ഷ്മി എന്നിവര്‍ ഹാജരായി.