വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരുന്ന വീട്ടമ്മ മരിച്ചു
1489735
Tuesday, December 24, 2024 7:00 AM IST
മാന്നാർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. റോഡ് മുറിച്ചുകടക്കവേ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ചെന്നിത്തല തൃപ്പെരുന്തുറ കാവുംപുറത്ത് വീട്ടിൽ തങ്കമണി (56) ആണ് മരിച്ചത്.
കഴിഞ്ഞ 10ന് വൈകിട്ട് അഞ്ചിന് ചെന്നിത്തല പുത്തുവിളപ്പടി- തൃപ്പെരുന്തുറ മഹാദേവക്ഷേത്രം റോഡിൽ ഗുരുമന്ദിരത്തിനു സമീപത്തായിരുന്നു അപകടം. തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മരണം സംഭവിച്ചത്. സിപിഎം ഒരിപ്രം പടിഞ്ഞാറ് ബ്രാഞ്ച് അംഗമാണ്. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭർത്താവ്: ശ്രീധരൻ. മക്കൾ: മഹേഷ്, ശ്രീകുമാർ.