ആരോഗ്യപ്രവർത്തകർക്കുനേരേയുള്ള അതിക്രമം: നടപടിവേണമെന്ന് ഐഎംഎ
1489743
Tuesday, December 24, 2024 7:00 AM IST
ചെങ്ങന്നൂർ: ആരോഗ്യ പ്രവർത്തകർക്ക് നേരേ ഉണ്ടാക്കുന്ന അതിക്രമങ്ങൾക്കെതിരെ നടപടികൾ കർശനമാക്കണമെന്ന് ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ ചെയർമാൻ ഡോ.ഉമ്മൻ വർഗീസും കൺവീനർ ഡോ ജെ. സജികുമാറും ആവശ്യപ്പെട്ടു.
ആരോഗ്യസംരക്ഷണത്തിനായി നിരന്തരം കർമനിരതരായ ആരോഗ്യ പ്രവർത്തകരെ കുറ്റവാളികളായി ചിത്രീകരിക്കാനും അവരെ ആക്രമിക്കാനും പലപ്പോഴും ശ്രമങ്ങൾ ഉണ്ടാകുന്നു. ഇത് ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യത്തെ ഇല്ലാതാക്കും.
എന്തിനും ഏതിനും ആരോഗ്യ പ്രവത്തകരെ സംശയത്തിന്റെ നിഴലിലാക്കുന്ന പ്രവണതയെ നീതീകരിക്കാൻ കഴിയില്ല. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി ആരോഗ്യ പ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്ന രീതിയും തടയേണ്ടതുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് നേരേ ഉണ്ടാകുന്ന അതിക്രമങ്ങൾ ചെറുക്കാൻ നിലവിൽ നിയമങ്ങളുണ്ട്. അത് ഫലപ്രദമായി യഥാസമയം വിനിയോഗിക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു.