ചെങ്ങന്നൂർ മഹാദേവക്ഷേത്രം ഉത്സവനടത്തിപ്പിന് കമ്മീഷണറെ നിയമിച്ചു
1489466
Monday, December 23, 2024 5:25 AM IST
ചെങ്ങന്നൂർ : മഹാദേവ ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പിന്റെ മേൽനോട്ടത്തിനായി അഭിഭാഷക കമ്മിഷണറെ നിയമിച്ച് ഹൈക്കോടതി ഉത്തരവായി. ക്ഷേത്രം ഉപദേശക സമിതിയിലെ തർക്കങ്ങളടക്കം കണക്കിലെടുത്താണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അഡ്വ. കെ. ശശികുമാറിനെ കമ്മീഷണറായി നിയമിച്ചത്.
ഉത്സവ നടത്തിപ്പിന് തിരുവിതാംകൂർ ദേവസ്വം ബോർഡും പോലീസ് അധികാരികളും വേണ്ട സഹകരണം ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
ധനുമാസത്തെ തിരുവാതിരയ്ക്കു കൊടിയേറി മകരമാസത്തെ തിരുവാതിര നാളിൽ ആറാട്ടോടുകൂടി സമാപിക്കുന്ന 28 ദിവസത്തെ ഉത്സവമാണ് ചെങ്ങന്നൂരിലേത്. അതനുസരിച്ച് ഈ വർഷത്തെ ഉത്സവ കൊടിയേറ്റ് ജനുവരി 13നാണ് നടക്കുക.