ചേ​ർ​ത്ത​ല: ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ വ​യോ​ധി​ക മു​ങ്ങി​മ​രി​ച്ചു. മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് ക​ണി​ച്ചു​കു​ള​ങ്ങ​ര കൊ​ച്ചു​വെ​ളി​വീ​ട്ടി​ൽ ര​ഘു​വ​ര​ന്‍റെ ഭാ​ര്യ സു​ധാ​മ​ണി (80) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് താ​ല​പ്പൊ​ലി​ക്കാ​യി ക​ണി​ച്ചു​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലെ​ത്തി​യി​രു​ന്നു.
കൈക​ഴു​കാ​നാ​യി കു​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ കാ​ൽ​വ​ഴു​തി താ​ഴ്ച​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട സ​മ​യ​ത്ത് ആ​രും അ​ടു​ത്ത് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക്ഷേ​ത്ര​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ചാ​ണ് അ​പ​ക​ടം സ്ഥി​രീ​ക​രി​ച്ച​ത്. മാ​രാ​രി​ക്കു​ളം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​ക്ക​ൾ: സു​രേ​ത, സു​രി​ജ, സു​വ​ർ​ണ, പ​രേ​ത​നാ​യ സു​രേ​ഷ്. മ​രു​മ​ക്ക​ൾ: പൊ​ന്ന​ൻ, മാ​യ, സ്വാ​മി​നാ​ഥ​ൻ, ഉ​ല്ലാ​സ്.