കൊപ്രയുടെ താങ്ങുവില അപര്യാപ്തം: കര്‍ഷക കോണ്‍ഗ്രസ്
1489056
Sunday, December 22, 2024 5:35 AM IST
ആലപ്പുഴ: നാളികേര കൃഷിയുടെ സംരക്ഷണവും നിലവിലെ കൂലിവര്‍ധനവും കണക്കാക്കുമ്പോള്‍ കേന്ദ്രം പ്രഖ്യാപിച്ച വിലവര്‍ധന അപര്യാപ്തമെന്ന് കര്‍ഷക കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പന്‍.
കേര കര്‍ഷകരുടെ തകര്ച്ചമാറ്റണമെങ്കില് ക്വിന്റലിന് 13,500 രൂപയെങ്കിലും താങ്ങുവില നിശ്ചയിക്കണമെന്നും കേന്ദ്രം പ്രഖ്യാപിച്ച ഇപ്പോഴത്തെ വര്‍ധന വലിയ കോര്‍പറേറ്റുകള്‍ക്ക് പ്രയോജനം ലഭിക്കും വിധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നാളികേര ഉത്പാദനത്തില്‍ ഒന്നാമതായിരുന്ന കേരളം മൂന്നാമതായതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് കഴിഞ്ഞകാല സര്‍ക്കാരുകള്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും നാളികേര കര്‍ഷകരെ സഹായിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയാറാകണമെന്നും മാത്യു ചെറുപറമ്പന്‍ ആവശ്യപ്പെട്ടു.