ജീസസ് ഫ്രട്ടേണിറ്റി ക്രിസ്മസ് ആഘോഷിച്ചു
1489460
Monday, December 23, 2024 5:25 AM IST
ആലപ്പുഴ: തടവുകാര്‍ക്ക് ആനന്ദം പകര്‍ന്ന് ജില്ലാ ജയിലില്‍ കെസിബിസി കമ്മിഷന് ജീസസ് ഫ്രട്ടേണിറ്റി ആലപ്പുഴ രൂപത സമിതി ക്രിസ്മസ് ആഘോഷിച്ചു. നിരാശയുള്ളയിടത്ത് പ്രത്യാശയുടെ തീര്‍ഥാടനമായി ഈ ക്രിസ്മസ് മാറട്ടേയെന്ന് ഉദ്ഘാടനം ചെയ്ത് ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ പറഞ്ഞു. ഉമ്മച്ചന് പി. ചക്കുപുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
എച്ച്. സലാം എംഎല്‍എ ക്രിസ്മസ് സന്ദേശം നല്കി. സൂപ്രണ്ട് എ. അംജിത്, ഫാ. എഡ്വേര്‍ഡ് പുത്തന്‍പുരയ്ക്കല്‍, ഫാ. ഗ്രേഷ്യസ് സാവിയോ, സെലിന് ജോസഫ്, സിസ്റ്റര്‍ അല്‍ഫോന്‍സ, ബാബു അത്തിപ്പൊഴിയില്‍, സാബു എ.ജെ., ഷാജി സേവ്യര്‍,
സിസ്റ്റര്‍ മിനി മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. എഡ്വേര്‍ഡ് വിശുദ്ധ ബലിക്കു നേതൃത്വം നല്കി. തടവുകാര്‍ക്കായി ക്വിസ് മത്സരവും സംഗീതവിരുന്നും നടത്തി.