സൗദിയിൽ ഷോക്കേറ്റു മരിച്ചു
1489041
Sunday, December 22, 2024 5:04 AM IST
അമ്പലപ്പുഴ: സൗദിയിൽ യുവാവ് വാഷിംഗ് മെഷീനിൽനിന്ന് ഷോക്കേറ്റു മരിച്ചു. പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളി ദേവസ്വംപറമ്പ് സുകുമാരന്റെ മകൻ സുമേഷ് സുകുമാരൻ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. ഫാബ്രിക്കേഷൻ ജോലിക്കാരനായിരുന്നു സുമേഷ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. അമ്മ: ഷൈനി. ഭാര്യ: കാവ്യ. മകൻ: സിദ്ധാർഥ്.