കാർത്തികപ്പള്ളിയിൽ പരാതിപരിഹാര അദാലത്ത് ഏഴിന്
1489463
Monday, December 23, 2024 5:25 AM IST
ഹരിപ്പാട്: മന്ത്രിമാരുടെ മേൽനോട്ടത്തിലുള്ള കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്ത് ജനുവരി ഏഴിന് കാർത്തികപ്പള്ളി താലൂക്കിൽ നടക്കും. ചേപ്പാട് താമരശേരി കൺവൻഷൻ സെന്ററിലാണ് അദാലത്ത്. രാവിലെ 10ന് തുടങ്ങും. അദാലത്തിൽ പരിഗണി ക്കുന്നതിനുള്ള അപേക്ഷകൾ താലൂക്ക് ഓഫീസിൽ നേരിട്ടും കരുതൽ പോർട്ടൽ വഴിയും നൽകാം.
ആലോചനാ യോഗത്തിൽ എൽഎ ഡെപ്യൂട്ടി കളക്ടർ ആർ. സുധീഷ് അധ്യക്ഷനായി. തഹസിൽദാർ പി.എ. സജീവ് കുമാർ, എൽആർ തഹസിൽദാർ വി.ദീപു തുടങ്ങിയവർ പങ്കെടുത്തു.