കോണ്ഗ്രസ് രാഷ്ട്രീയ വിശദീകരണ സമ്മേളനം
1489040
Sunday, December 22, 2024 5:03 AM IST
ചേർത്തല: കോൺഗ്രസ് തണ്ണീർമുക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ സമ്മേളനം നടത്തി. രാഷ്ട്രീയ കാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. പോറ്റിക്കവലയിൽ നടന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ടി.ടി. സാജു അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി എസ്. ശരത്, ആർ. ശശിധരൻ, സജി കുര്യാക്കോസ്, കെ.സി. ആന്റണി, കെ.ആർ. രാജാറാം, അജയ് ജ്യുവൽ കുര്യാക്കോസ്, കെ.വി. അംബുജം, കെ.എൻ. രാജീവൻ നമ്പൂതിരി, ജി. സോമകുമാർ, ജി. ജയകൃഷ്ണൻ,
എ.ജെ. സാജു, ജി. സജികുമാർ, ജോസി പുന്നയ്ക്കൽ, എ.കെ. സിജുമോൻ, എം.ബി. ബാലചന്ദ്രൻ, എം.എൽ. തോമസ്, പി.രാജലക്ഷ്മി, എ.ഒ. ബെന്നി, സാബു ശ്രീധർ എന്നിവർ പ്രസംഗിച്ചു.