എ​ട​ത്വ: സ്‌​കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്ക്. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ര്‍​ഡി​ല്‍ ആ​ലും​മൂ​ട്ടി​ല്‍ വി​നോ​ദ്, ഭാ​ര്യ ആ​ര്യ, മ​ക​ള്‍ ഇ​ഷാ​നി എ​ന്നി​വ​​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് 4.30 ന് ​എ​ട​ത്വ-​തി​രു​വ​ല്ല സം​സ്ഥാ​ന​പാ​ത​യി​ല്‍ വെ​ള്ള​ക്കി​ണ​ര്‍ ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം.

തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന സ്‌​കൂ​ട്ട​റും തി​രു​വ​ല്ലാ​യി​ല്‍നി​ന്ന് എ​ട​ത്വ​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന കാ​റുമാണ് കൂട്ടി​യി​ടി​ച്ച​ത്. സ്‌​കൂ​ട്ട​ര്‍ ത​ല​കീ​ഴാ​യി മ​റി​യു​ക​യും യാ​ത്ര​ക്കാ​ര്‍ തെ​റി​ച്ച് പോ​കു​ക​യും ചെ​യ്തി​രു​ന്നു. മൂ​വ​രേ​യും ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ എ​ട​ത്വാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.