ഓട്ടിസം സെന്ററിൽ ക്രിസ്മസ് ആഘോഷം
1489461
Monday, December 23, 2024 5:25 AM IST
ചേർത്തല: സമഗ്ര ശിക്ഷാ കേരളം ബിആർസി ചേർത്തലയുടെ നേതൃത്വത്തിൽ ഓട്ടിസം സെന്ററിൽ ക്രിസ്മസ് ആഘോഷം ഫെസ്റ്റീവ് ഫിയെസ്റ്റ സംഘടിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും ബിആർസി അംഗങ്ങളും അടങ്ങിയ കരോൾ സംഘം ഉപജില്ല-ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ, ചേർത്തല ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ എത്തി ക്രിസ്മസ് സന്ദേശം കൈമാറി.
തുടർന്ന് ബിആർസി ഹാളിൽ രക്ഷകർതൃ പ്രതിനിധി കെ. മനോജിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ റോഷ്നി അലിക്കുഞ്ഞ്, ബിആർസി ബിപിസി ടി.ഒ. സൽമോൻ, എഇഒ മധു, ട്രെയിനർ മേരി ദയ, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ രേഷ്മ, പ്രീത പ്രകാശ്, സ്പെഷൽ എഡ്യൂക്കേറ്റർ ബീന, സോഫീയ എന്നിവര്‍ സംസാരിച്ചു.
ക്രിസ്മസ് സമ്മാനങ്ങൾ കൈമാറി കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും കേക്ക് വിതരണവും നടന്നു.