വേമ്പനാട്ടുകായലില്‍ പായൽ നിറഞ്ഞു; ഒമ്പതു വള്ളങ്ങള്‍ പായലില്‍ കുടുങ്ങി
1489455
Monday, December 23, 2024 5:13 AM IST
ചേര്‍ത്തല: വേമ്പനാട് കായലില്‍ വിളക്കുമരം ഭാഗത്ത് മത്സ്യബന്ധനത്തിനുപോയ ഒമ്പതോളം വള്ളങ്ങള്‍ പായലില്‍ കുടുങ്ങി. വേലിയേറ്റസമയത്ത് പായലുകള്‍ തിങ്ങിനിറഞ്ഞതിനെത്തുടര്ന്നാണ് വള്ളങ്ങള്‍ കുടുങ്ങിയത്. കക്കവാരാനും മത്സ്യബന്ധനത്തിനുമായി വള്ളങ്ങളില്‍ പോയ 12 തൊഴിലാളികളാണ് കായലില്‍ കുടുങ്ങിയത്.
കായലില്‍ പോളകള്‍ നിറഞ്ഞ് വള്ളങ്ങള്‍ അനക്കാനാവാതെ വന്നതോടെ പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ചേര്ത്തലയില്നിന്നെത്തിയ അഗ്നിശമനസേനയാണ് ഇവരെ കരക്കെത്തിച്ചത്. കരയോട് അടുത്തുള്ള ഭാഗത്ത് കയര്‍ എറിഞ്ഞുകൊടുത്ത് കരയിലേക്കു വലിച്ച് അടുപ്പിക്കുകയായിരുന്നു.