മലയാളി യുവാവ് അബുദാബിയിൽ മരിച്ചു
1489734
Tuesday, December 24, 2024 7:00 AM IST
അമ്പലപ്പുഴ: മലയാളി യുവാവ് അബുദാബിയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം പ്ലാമൂട്ടിൽ അബ്ദുള്ളയുടെ മകൻ മിഥിലാജ് (40) ആണ് ഞായർ രാത്രി 11.30 ഓടെ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. അബുദാബി പാലസിൽ പർച്ചേസറായിരുന്നു.
നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴെക്കും മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അമ്മ: ഫാത്തിമ. ഭാര്യ: സഫ്ന. മകൻ: ഫാദി യൂസഫ്. സഹോദരങ്ങൾ: തസ്മില, നിസ്മിയ.