ചേർത്തല: സീനിയർ സിറ്റിസൺസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബസംഗമവും നടത്തി. മുട്ടം മില്ലേനിയം സെന്ററിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുനീഷ് വാരനാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.കെ. ജോർജ് അധ്യക്ഷത വഹിച്ചു. നിത്യഹരിത ഗീതങ്ങൾ എന്ന പേരിൽ ഒരുക്കി ഗാനസദ്യ മുട്ടം പള്ളി വികാരി റവ.ഡോ. ആന്റോ ചേരംതുരുത്തി ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ പി.എൽ. ജോസ്, സെക്രട്ടറി സി.ഡി. രാജു, ട്രഷറർ ബേബി ജോൺ, പി.ജെ. തദേവൂസ്, ജോസ് ആന്റണി, മായാ ജോസ് എന്നിവർ പ്രസംഗിച്ചു.