കായംകുളം: പെട്രോൾ നിറച്ചു തീരുംമുമ്പേ കാർ മുന്നോട്ട് എടുത്തതിനെത്തുടർന്ന് പമ്പിലെ മീറ്റർ തകർന്നു. പെട്രോൾ നിറയ്ക്കാൻ വന്ന ഒരു സ്കൂട്ടറിനു മുകളിലേക്ക് മീറ്റർ വീണതിനെ ത്തുടർന്ന് സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞദിവസം വൈകുന്നേരം കായംകുളം പട്ടണത്തിലെ നെൽസൺ പെട്രോൾ പമ്പിലായിരുന്നു സംഭവം. അശ്രദ്ധയോടെ കാർ മുന്നോട്ട് എടുത്തതാണ് അപകടത്തിനു കാരണം.