ലോക ജലദിനാചരണം
1535584
Sunday, March 23, 2025 3:54 AM IST
പെരിങ്ങര: ലോകജല ദിനാചരണത്തോടനുബന്ധിച്ച് ജലം ഒരു നിധി എന്ന പേരില്‍ വൈഎംസിഎ തിരുവല്ല സബ് റീജിയന്റെ നേതൃത്വത്തില്‍ പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബോധവത്കരണ പരിപാടി നടത്തി. ചെയര്മാന് ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മായാ അനില്‍കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു.
മാധ്യമ പ്രവര്ത്തകന് വര്‍ഗീസ് സി. തോമസ് വിഷയാവതരണം നടത്തി. ഭാരത് സേവക് സമാജ് സംസ്ഥാന ചെയര്മാന് ഡോ. രമേശ് ഇളമണ്‍ നമ്പൂതിരി സന്ദേശം നല്കി. റീജണല്‍ യൂത്ത് വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍ കണ്‍സേണ്‍ കമ്മിറ്റി ചെയര്മാന് ലിനോജ് ചാക്കോ,
ജനറല്‍ കണ്‍വീനര്‍ സുനില്‍ മറ്റത്ത്, പ്രിന്‍സിപ്പല്‍ എസ്. പദ്മജാദേവി, സബ് റീജിയന് മുന്‍ ചെയര്മാന്മാരായ ജോ ഇലഞ്ഞിമൂട്ടില്‍, കെ.സി. മാത്യു, എം. ബി. നൈനാന്, വൈസ് ചെയര്മാന് നിതിന്‍ ഏബ്രഹാം വര്‍ക്കി, ഉമ്മന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.