ആശാ പ്രവർത്തകർക്ക് യുഡിഎഫ് പഞ്ചായത്തുകൾ അധികവേതനം നൽകണമെന്ന് ഡിസിസി
1536261
Tuesday, March 25, 2025 6:55 AM IST
പത്തനംതിട്ട: ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപ വീതം അധിക ഓണറേറിയം നല്കുവാനുള്ള വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ തീരുമാനം മാതൃകയാക്കി യുഡിഎഫ് ഭരണത്തിലുള്ള ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഓണറേറിയം നല്‍കുന്നതിനായി തീരുമാനം കൈക്കൊള്ളണമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ നിര്‍ദ്ദേശം നല്കി.
ആശാ വര്‍ക്കര്‍മാരുടെയും അങ്കണവാടി ജീവനക്കാരുടെയും ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഡിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.